തല നരക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെന്റെ യുവത്വവും...
അതുകൊണ്ട്,
പാടുക മേഘമല്‍ഹാര്‍
സ്വരസ്ഥാനങ്ങളെ കല്‍പ്പിച്ച്
ജീവന്റെ സത്തയാം ഗാനത്തിന്‍,
കാലാന്തരങ്ങളെ കോര്‍ത്തിണക്കും,
ദൈവം കാതോര്‍ക്കും അപൂര്‍വ നാദത്തില്‍!....
വിശ്വം കിനിയുമ്പോള്‍...,
പുരോഹിതന്‍ മസില്‍ പിടിക്കാതിരുന്നെങ്കില്‍..;
തങ്ങളുടെ ഉള്ളിലെ അപരനായ ശത്രുവിനെ ദൈവമാക്കി എനിക്ക് ദാനം ചെയ്യാതിരുന്നെങ്കില്‍ !
ആശയാഭിപ്രായങ്ങളെ തമസ്ക്കരിക്കാന്‍ ശ്രമിക്കരുത്....;
എന്നുവച്ച് ആര്‍ക്കെതിരെയും എന്തും പുലമ്പാനുള്ള സ്വാതന്ത്ര്യത്തെ ആവിഷ്കാര സ്വാതന്ത്ര്യമായി കരുതുക വയ്യ .
നന്മ നേര്‍ന്ന എന്റെ ശിഷ്യര്‍ക്ക്,
സുഹൃത്തുക്കള്‍ക്ക്, ബന്ധുക്കള്‍ക്ക്- ...
ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി!
യാത്ര തുടരാം, ഇനിയും ഒന്നിച്ച്!
സ്നേഹപൂര്‍വ്വം,
അലക്സ്