Sunday, October 20, 2013

On attaining 58

പിന്നിട്ട വഴികൾ ... തിരിഞ്ഞു നോക്കാൻ സമയമില്ല, 
അഥവാ, സമയമായില്ല. 
ഇനി ഒരവസരം കിട്ടിയാൽ ആ വഴി തന്നെ നടക്കാൻ തെരഞ്ഞെടുക്കുമോ? 
അല്ലെങ്കിൽ, എന്തിനൊരു പ്രവചനം? 
ഏതൊരു പ്രവാചക ശബ്ദം ആണ് അന്യൂനമായിരുന്നിട്ടുള്ളത്? 
ചെയ്യാനുള്ളത് അതിന്റെ സമയാസമയങ്ങളിൽ ചെയ്യുക, 
അതല്ലേ അതിന്റെ ഒരു ശരി? 
ജന്മദിനാശംസകൾ നേർന്ന ബന്ധുക്കൾക്ക്, സുഹൃത്തുക്കൾക്ക്, ശിഷ്യർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി... 
തുടരാം നമുക്കീ യാത്ര ഒന്നിച്ച്, 
മുന്നോട്ട്.