നിലനില്പിനും അധികാരത്തിനും വേണ്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൊലപാതകം നടത്തുന്നത് ആദ്യമല്ല. റഷ്യന്‍ കമ്മ്യുനിസ്സത്തിന്റെ സ്ഥാപക നേതാവ് വ്ലാഡിമീര്‍ ലെനിനെ അദ്ധേഹത്തിന്റെ രാഷ്ട്രീയ പിന്ഗാമി ജോസഫ് സ്റ്റാലിന്‍ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നു എന്ന് പുതിയ കണ്ടെത്തല്‍. യൂനിവേര്‍സിടി ഓഫ് മേരിലാണ്ടിലെ സ്കൂള്‍ ഓഫ് മെഡിസിനു വേണ്ടി പഴയ റിക്കാര്‍ഡുകള്‍ പരിശോധിച്ച അമേരിക്കന്‍ ന്യുരോലജിസ്റ്റ് ഡോക്ടര്‍ ഹാരി വിന്റെര്‍സിന്റെയും റഷ്യന്‍ ചരിത്രകാരന്‍ ലെവ് ലൂരിയുടെതുമാണ് ഈ നിഗമനം. സിഫിലിസ് ആണ് ലെനിന്റെ മരണ കാരണമായി മുമ്പ് കരുതപ്പെട്ടിരുന്നത്. അവസാന കാലത്ത് ലെനിനും സ്റ്റാലിനും ശത്രുകള്‍ ആയിരുന്നതും സ്റ്റാലിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാന്‍ ലെനിന്‍ നിര്‍ദേശിച്ചതും എതിരാളികളെ വിഷം കൊടുത്തു കൊല്ലുന്ന രീതി സ്റ്റാലിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നതും പുതിയ നിഗമനത്തിന് വിശ്വാസ്യത നല്‍കുന്നു.
No comments:
Post a Comment