പറയപ്പെടുന്നതിൽ ഉള്ള അഭിപ്രായം കൂടി ചാക്കോ വെളിപ്പെടുത്തുമോ?
****************************** ****************************** ****************************** ***
In response to MM Hassan
( Published in FB at 9.54 a.m. on 06/12/15)
സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം എന്നതുകൊണ്ട് ശമ്പളവർദ്ധനവ് എന്നർഥമില്ലന്നു ഈ സർക്കാർ മനസ്സിലാക്കുന്നത് നന്നായിരിക്കും. സാമ്പത്തിക മാന്ദ്യം ഉണ്ടാകുമ്പോളൊക്കെ വികസിത രാജ്യങ്ങൾ പോലും ശമ്പളം വെട്ടിക്കുറക്കുക, ആനുകൂല്യങ്ങൾ നിർത്തലാക്കുക, അവധി ദിവസങ്ങൾ കുറയ്ക്കുക തുടങ്ങിയ വിവിധ ആരോഗ്യപരമായ നടപടികളാണ് സ്വീകരിച്ചുകാണുന്നത്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും സർക്കാർ ജീവനക്കാർക്ക് ശമ്പളമായി കൊടുത്തിട്ടും പൌരന്മാരോട് കൈക്കൂലി വാങ്ങുകയും രാജ്യത്തിന്റെ സ്വത്ത് കട്ടുമുടിക്കുകയും ജോലിയിൽ അലംഭാവം കാണിക്കുകയും ജോലിക്ക് ഹാജരാകാതെ രാഷ്ട്രീയം കളിക്കുകയും ആഫീസുകളിലെ 6 പേരുടെ ചീട്ടുകളിക്ക് മാറ്റി, പകരം സർക്കാർ വക കംബ്യുട്ടറുകളിൽ പ്രവൃത്തിസമയത്തു ഓണ്‍ലൈൻ ചീട്ടും സോളിട്ടയറും കളിച്ചിരിക്കുകയും ചെയ്യുന്ന വിവരദോഷികളായ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് നിലവിലുള്ള വലിയ ശമ്പള പാക്കേജ് വർധിപ്പിക്കുന്നതിലെ അ(നാ)ശാസ്യത സർക്കാർ ട്രഷറികളുടെ ഉടമസ്ഥരായ സാധാരണ പൌരന്മാരെക്കൂടി മുഖ്യൻ ബോധ്യപ്പെടുത്തുമോ? (Comment in Manorama Online on 17/12/15) on news about CM's word to effect 'shambala parishkaranam' in january.)
****************************** *************************
ഉദ്ദേശത്തെ മാനിക്കുന്നു ( To give Karunakaran's name to Nedumbassery Intl Airport). പക്ഷേ നെടുമ്പാശ്ശേരി ഒരു ഇന്റർനാഷണൽ എയർപോർട്ട് ആയതുകൊണ്ട് കരുണാകരന / കരുണാകരൻ / കരുണകരൻ / കരുനകരൻ/ കരുനകാരൻ/ കരുനാകരൻ / കരുനാകാരൻ/ കാരുനകാരൻ / കറുണാകാരൻ / കാരുനകരൻ / കരുന്കാരൻ എന്നിങ്ങനെ സംഭവിക്കാനും ശ്രവിക്കാനും ഇടയുള്ള ഉച്ചാരണ ഭേദങ്ങളോർത്തും വിദേശികൾ അനുഭവിക്കാൻ പോകുന്ന ബുദ്ധിമുട്ടോർത്തും യാത്രക്കാർ വിമാനം മാറിക്കേറി മറ്റു രാജ്യങ്ങളിൽ ചെന്നെത്താനുള്ള സാദ്ധ്യതയോര്ത്തും ഉല്ഖണ്‍ടപ്പെടുന്നെങ്കിലും ഇപ്പോൾ IATA കൽപ്പിച്ചുകൊടുത്തിരിക്കുന്ന COK എന്ന കോഡു നാമത്തിൻറെ ഉച്ചാരണം നിമിത്തം ഉണ്ടാകുന്ന അശ്ലീലച്ചുവ മാറിക്കിട്ടുമല്ലോ എന്നോർത്ത് സന്തോഷിക്കുന്നു.
______________________________ ______________________________ _______
In response to MM Hassan
Never mind... ഞങ്ങൾക്കറിയാം വീക്ഷണത്തിലെ മുഖപ്രസംഗവുമായി ബന്ധമുള്ളത് കൊണ്ഗ്രെസ്കാർക്കല്ല; മുസ്ലിംലീഗിനാണെന്നു... Take it easy.
പക്ഷേ അറിയാത്ത മറ്റൊന്നുണ്ട്: ഒരു മന്ത്രിയോ അയാളുടെ ആഫീസ് ജീവനക്കാരോ പൊതുഖജനാവിൽ നിന്നോ അല്ലെങ്കിൽ പൊതുജനത്തിന്റെയോ കോടിക്കണക്കിനു രൂപാ മോഷ്ടിക്കുന്നു എന്ന് ജനാധിപത്യ വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി പരാതിപ്പെടുമ്പോൾ നടപടി കള്ളനെതിരെ വേണോ അതോ പരാതിക്കാരനെതിരെ ആവണോ? ആ ജനപ്രതിനിധി മന്ത്രി ആയിരുന്നു കരുത്തു തെളിയിച്ചിട്ടുള്ള ആളാണെന്നും ഓർക്കുക. കള്ളൻ കയറിയതിന്റെ ഏഴാമത്തെ ദിവസം പട്ടി കുരച്ചിട്ടു കാര്യമില്ല; ഈ പ്രശ്നം ആഴ്ചകൾക്ക് ശേഷം മുന്നണി ചർച്ച.കളിലൂടെ പരിഹരിക്കേണ്ടതും അല്ല. രാജാവ് നഗ്നനാണെങ്കിൽ അത് വിളിച്ചു പറയുക തന്നെ വേണം. ആരോപണ വിധേയനായ PWD മന്ത്രിക്കെതിരെ ഉടൻ നടപടി ഉണ്ടാവണം എന്ന് ഈ നാട്ടിലെ എല്ലാ നല്ല പൌരന്മാരും ആഗ്രഹിക്കുന്നു... ഒരു സാധാരണ പൌരന്റെ പ്രവര്ത്തി ആയിരുന്നെങ്കിൽ ഓടിച്ചിട്ട് പിടിച്ചു അധികാരികളുടെ മുമ്പിൽ ഹാജരാക്കിയാൽ ജാമ്യം കിട്ടാൻ സാധ്യത ഇല്ലാത്ത ഒരു Criminal offence ആണ് ഈ പറയുന്ന വിഷയം. ഗണേഷിനൊരായിരം അഭിവാദ്യങ്ങൾ!
No comments:
Post a Comment