Tuesday, August 4, 2015

പുനർ വായനയ്ക്ക്...


1.
Adv. Kamlesh Vaswani is the lawyer responsible for porn ban in India recently. His statements, (1) "The ban is definitely a step towards protecting the country’s women and children. Watching porn itself puts the country’s security in danger, encourages violent acts, unacceptable behaviour in society, exploitation of children and lowers the dignity of women" is not factual; (2) “To say Indian women watch porn is an insult to their dignity” is nonsensical and (3) “My fight has been against obscenity. I feel watching porn fuels violence against women. It propels men to commit sex crimes. I saw no women come forward and speak up against pornography, so I did it,” is not directly related to the feeling of the people at large. Why should the Chief Justice say, "“Adults have a fundamental right to watch pornography within the privacy of their own homes” if his speculations are anywhere near truth? My view is that pornography is not to be copied but to be reflected and improved upon, though I don't view pornography due to other reasons. I consider the Government order banning porn sites a definite threat to individual freedom. Thanks.

********************************************************************************************************************************
2.
ഗൗരവമായ ധാര്‍മിക പ്രശ്നങ്ങള്‍ ഉണര്‍ത്തുന്ന ഫ്ളെക്സ് ബോര്‍ഡുക ളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഈ കുറിപ്പിന്‍െറ ഉദ്ദേശ്യം.
ഈ ബോര്‍ഡുകള്‍ വിളംബരം ചെയ്യുന്നത് എന്താണ്? കച്ചവട സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍, ഉത്സവങ്ങള്‍, പെരുന്നാളുകള്‍, കലാസമിതിയുടെ വാര്‍ഷികം... എന്നാല്‍ എണ്ണമറ്റ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത് ജനനേതാക്കളെ അഭിനന്ദിച്ചുകൊണ്ട്! റോഡ് ടാര്‍ ചെയ്യിച്ച എം.എല്‍.എക്ക് അഭിവാദ്യങ്ങള്‍, കെ.എസ്.ആര്‍.ടി.സി.യുടെ പുതിയ ബസ്റൂട്ട് അനുവദിച്ച മന്ത്രിയ്ക്ക് അഭിനന്ദനം, ഏതോ പീറ സംഘടനയുടെ അഖിലലോക ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അനുമോദനം- അങ്ങനെ നീളുന്നു പ്രാദേശിക - സംസ്ഥാനതല അനുമോദന- അഭിവാദ്യബോര്‍ഡുകളുടെ നൂറുമേനിവിളവ്. കേരളത്തിലെ കൊച്ചുപട്ടണങ്ങളിലും ഉള്‍നാടന്‍ കവലകളിലും കാണാം ഈ വിധമുള്ള അഭിവാദ്യബോര്‍ഡുകള്‍! ഉപകാരം ചെയ്താല്‍ കൃതജ്ഞതാപൂര്‍വം ഒന്നു മന്ദഹസിക്കാനോ ഒരു നല്ല വാക്ക് പറയാനോ അറിയാത്ത മലയാളി എന്നു മുതലാണ് തങ്ങള്‍ക്ക് വേണ്ടി ചെയ്ത നല്ലകാര്യങ്ങള്‍ ഓര്‍മിച്ചെടുത്ത് നേതാവിന് കൃതജ്ഞത പ്രകാശിപ്പിക്കാന്‍ തുടങ്ങിയത്? ഒരാള്‍ക്ക് നേട്ടമോ സ്ഥാനലബ്ധിയോ ഉണ്ടാകുമ്പോള്‍ ഊമക്കത്തും പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന സഹപ്രവര്‍ത്തകര്‍ എന്നു മുതലാണ് അഭിനന്ദനം ഇത്ര പരസ്യമായി അറിയിക്കാനുള്ള മഹാമനസ്കതയുടെ ഉടമകളായത്? പൊതുജീവിതത്തില്‍ പുതുതായി ആവിര്‍ഭവിച്ച പ്രോത്സാഹനത്തിന്‍െറയും കൃതജ്ഞതാപ്രകടനത്തിന്‍െറയും ഈ പുതിയ അദ്ധ്യായം കണ്ട് "അത്ഭുതം; ആശ്ചര്യം' എന്നേ പറയാനാവൂ.
അല്ല, ആരാണ് ഈ സത്-വികാരങ്ങൾ ബോര്‍ഡുകളില്‍ പ്രകാശിപ്പിക്കാന്‍ മുന്നോട്ട് വന്ന "അവര്‍"?
ആരാണ് ഈ ബോര്‍ഡുകള്‍ വേണമെന്ന് ആദ്യം പറഞ്ഞവര്‍? ആരാണ് സാമാന്യം നല്ല ചെലവ് വരുന്ന ഈ ബോര്‍ഡുകള്‍ പ്രിന്‍റ് ചെയ്യിക്കുന്നതിനും വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നതിനും പണം മുടക്കിയവര്‍?
അതൊക്കെ അന്വേഷിക്കുമ്പോഴാണ് അഭിന്ദനത്തിന്‍െറയും അഭിവാദ്യത്തിന്‍െറയും അനുമോദനത്തിന്‍െറയും പിന്നാമ്പുറത്തുള്ള രഹസ്യങ്ങളുടെ ഇടനാഴിയിൽ നാം എത്തിച്ചേരുന്നത്. അപ്പോഴാണ് നമുക്ക് അദ്വൈതാനുഭവം ഉണ്ടാവുക. വേദാന്തികള്‍ പൊറുക്കുക. ഇത് വേറെ അദ്വൈതം! ബോര്‍ഡ് എഴുതിച്ചതും അതിലെ ചിരിക്കുന്ന ഫോട്ടോ തെരഞ്ഞെടുത്തു കൊടുത്തതും ബോര്‍ഡിലെ പ്രശംസാവചനങ്ങള്‍ എഴുതിക്കൊടുത്തതും എവിടെയൊക്കെ അവ സ്ഥാപിക്കണമെന്ന് തീരുമാനിച്ചതും സര്‍വോപരി (കള്ളിന് സഹിതമുള്ള) മൊത്തം ചെലവുകാശു എണ്ണി കൊടുത്തതും ബോര്‍ഡിലെ കഥാനായകന്‍ തന്നെയാകുന്നു എന്നതാണ് പരസ്യത്തിനു പിന്നിലെ രഹസ്യം. പക്ഷേ ബോര്‍ഡ് വായിക്കുന്നവർ ധരിച്ചുകൊള്ളണം ഇതൊക്കെ അനുയായികളുടെ നിര്‍വ്യാജമായ അഭിനന്ദനപ്രകടനമാണെന്ന്!
ഇതിലിപ്പോള്‍ എന്താണിത്ര കുഴപ്പം എന്ന് ചോദിച്ചേക്കാം. നയനാനന്ദകരമായ ബോര്‍ഡുകള്‍ നമ്മുടെ നഗരങ്ങള്‍ക്ക് മോടിക്കൂട്ടുന്നില്ലേ- ആ ഇളിഞ്ഞ മോന്തക്കാരും കൈ വൈക്കാഞ്ഞാൽ? അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?
അങ്ങനെയും വാദിക്കാം.
എന്നാല്‍ ശീലംകൊണ്ട് ശ്രദ്ധിക്കാതെ പോകുന്ന വലിയ ഒരു അപകടം ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അതിന്:
ക്വിറ്റിന്ത്യാസമരം വിജയിച്ചതില്‍ തന്നെ അഭിനന്ദിക്കുന്ന ആയിരം ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അതിനുള്ള പണം താന്‍ തരികയോ സ്പോണ്‍സര്‍മാരെ കണ്ടത്തെുകയോ ചെയ്യാമെന്നും ഗാന്ധിജി അനുയായികളോട് പറയുന്ന സന്ദര്‍ഭം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ...
സങ്കൽപ്പിക്കാൻ പോലും പാടാണ്‌, ഇല്ലേ?
അതുമതി;
ഇനിയും നമ്മിൽ നന്മയുടെ കണികകകൾ അവശേഷിക്കുന്നു എന്ന് സാരം!

************************************************************************************************************************

No comments:

Post a Comment