Tuesday, March 31, 2015

മൊത്തം അഴിമതി



PWD സെക്രട്ടറിയായിരുന്ന T. O.Sooraj (അഴിമതിക്ക്) അന്വേഷണവിധേയനായി സസ്പെൻഷനിൽ! 

അയാൾ അനേകം കോടികൾ അപഹരിച്ചതായി പറയപ്പെടുന്നു!! 

അയാളുടെ സ്വത്തുക്കൾ താൽക്കാലികമായി സർക്കാർ കണ്ടുകെട്ടിയിരിക്കുന്നു!!!

വകുപ്പുമന്ത്രി അറിയാതെയാണോ ഇങ്ങനെയൊക്കെ സംഭവിക്കുക? സെക്രട്ടറി 16 കോടി മുക്കിയത് എവിടെനിന്നെന്നു ബന്ധപ്പെട്ട എല്ലാവർക്കും അറിയാം; അതു തീർച്ച. ആ തുകയുടെ അനേകം മടങ്ങ്‌ വരുന്ന മൊത്തം അഴിമതിയുടെ ആളോഹരി വിഹിതം ബന്ധപ്പെട്ടവർക്കൊക്കെ കിട്ടിയിട്ടുണ്ടാവണം; അതും തീർച്ച. 

പുനലൂർ- മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയുടെ (SH- 08)സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഉൾപ്പെട്ട ശതകോടികളുടെ വെട്ടിപ്പ്‌ നടന്നു എന്ന് സംശയിക്കുന്നതായി ഞാൻ അധികാരികളോട് പരാതിപ്പെട്ടിട്ടുള്ളതും എന്നാൽ നാളിതുവരെ എന്തെങ്കിലും നടപടി ഉണ്ടായതായി അറിവില്ലാത്തതുമാണ്. 

RTI Act പ്രകാരം ഞാൻ റാന്നി സ്ഥലമെടുപ്പു സ്പെഷ്യൽ തഹസിൽദാർ ആഫീസിൽ (KSTP) നിന്നും കൂടുതൽ തെളിവിലേക്ക് ആവശ്യപ്പെട്ട അനേകം രേഖകളുടെ പകർപ്പാകട്ടെ, മാസങ്ങൾക്ക് ശേഷവും ലഭിച്ചിട്ടുമില്ല.

No comments:

Post a Comment