Sunday, March 24, 2013

We're Next to None.

Rules and regulations are the checks and balances that keep some of us honest and the rest of us safe. We modify regulations in accordance with evolving science, state law, and political pressure. Regulations are openly discussed, periodically adjusted and always enforced with political will and state's sovereignty. The law of this country governs any and all who happen to be here or pass through this country.

പട്ടിണി കിടന്നു ചത്താലും ആത്മാഭിമാനം പണയം വെക്കാതിരിക്കുക എന്നതാണ് തറവാട്ടില്‍ പിറന്നവരുടെ രീതി. രാജ്യത്തിന്റെ അഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് ഒരു ഭരണകൂടത്തിന്റെ കാര്യക്ഷമത കൂടുതല്‍ പ്രകടമാവേണ്ടത്. യു പി എ സര്‍ക്കാരും അതിന്റെ തലപ്പത്തിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കന്മാരും തറവാട്ടില്‍ പിറന്നവരാണോ എന്ന് വരും ദിനങ്ങളില്‍ കണ്ടറിയാം.
ഇറ്റലിക്കാര്‍ക്ക് അവരുടെ അമ്മായി ഇവിടെയുള്ളത്കൊണ്ടാണ് ഇത്തരമൊരു ആനുകൂല്യം ലഭിച്ചതെന്ന് ഓരോ ഇന്ത്യക്കാരനും വിശ്വസിക്കാതിരിക്കണമെങ്കില്‍ ആ കൊലയാളികളെ പിടിച്ചു കൊണ്ട് വന്നേ മതിയാകൂ.
എത്ര ശക്തമായ നിലപാടുകളെടുത്താലും അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണ ഇന്ത്യയുടെ പക്ഷത്തുണ്ടാവുമെന്നതുറപ്പാണ്. ഇത്തരമൊരു പച്ചയായ കരാര്‍ ലംഘനത്തെ ലോകത്തെ ഒരു രാജ്യത്തിനും പിന്തുണക്കാനാവില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറ്റലി പിണങ്ങിയാല്‍ കോലോത്തെ തമ്പുരാനോട് കള്ളന്‍ കോവാലന്‍ പിണങ്ങിയ പോലാണ്.

No comments:

Post a Comment